Publish Date: Thu, 26 Apr 2018 (15:29 IST)
Updated Date: Thu, 26 Apr 2018 (15:33 IST)
ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ലോംഗ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് മാര്‍ച്ച് നയിച്ചത്.
കൊലപാതകം സിബിഐ അന്വേഷിക്കണം, ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധന സഹായം നല്‍കണം, ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.
എറണാകുളം ഐജി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് ഉത്ഘാടനം ചെയ്തു.
ശ്രീജിത്തിന്റെ അമ്മ ശ്യാമള, ആലുവയില്‍ പൊലീസ് കാരണം മരിച്ച മുകുന്ദന്റെ ഭാര്യ സ്നേഹ മുകുന്ദന്, രാജന് കേസിലെ അഭിഭാഷകനായ അഡ്വ. രാം കുമാര്‍, തിരുവന്തപുരത്ത് പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മ എന്നിവര്‍ ചേര്‍ന്ന് ജാഥ ക്യാപ്റ്റന്‍ എ എന്‍ രാധാകൃഷ്ണന് പതാക കൈമാറി.
ആയിരങ്ങള്‍ പങ്കെടുത്ത ലോംഗ് മാര്‍ച്ച് വരാപ്പുഴ, ഇടപ്പിള്ളി, കലൂര്‍, ഹൈകോര്‍ട്ട് വഴിയാണ് ഐജി ഓഫീസിനു മുന്നില്‍ സമാപിക്കുന്നത്.
BIJU
Publish Date: Thu, 26 Apr 2018 (15:29 IST)
Updated Date: Thu, 26 Apr 2018 (15:33 IST)