മുഖ്യമന്ത്രിക്കെതിരെ തെറിവിളി, പി ജയരാജന്റെ കൈവെട്ടുമെന്ന് ഭീഷണി; കണ്ണൂരില്‍ കൊലവിളിയുമായി ബിജെപിയുടെ പ്രകടനം
മുഖ്യമന്ത്രിക്കെതിരെ തെറിവിളിയുമായി ബിജെപിയുടെ പ്രകടനം
Publish Date: Sat, 02 Dec 2017 (09:27 IST)
Updated Date: Sat, 02 Dec 2017 (09:32 IST)
കെടി ജയകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജനെതിരെയും കൊലവിളി. പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിക്കുകയും പി ജയരാജന്റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.