മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കി - യാത്രാ വിലക്ക് നീക്കി
മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കി - യാത്രാ വിലക്ക് നീക്കി
Publish Date: Thu, 15 Feb 2018 (18:33 IST)
Updated Date: Thu, 15 Feb 2018 (18:34 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീർന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്.
പണം നൽകിയല്ല കേസ് അവസാനിപ്പിക്കുന്നതെന്നും മർസൂഖി സ്വയം കേസ് പിൻവലിക്കുകയായിരുന്നെന്നും ബിനോയ് വ്യക്തമാക്കി. യാത്രാവിലക്ക് നീക്കാന്‍ കോടതിയിൽ അപേക്ഷ നല്‍കി. കേസ് അവസാനിച്ച സാഹചര്യത്തില്‍ ഞായറാഴ്ച നാട്ടിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മർസൂഖിയില്‍ നിന്നുമുണ്ടായത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനി 30 ലക്ഷം ദിര്‍ഹം (അഞ്ചര കോടി രൂപ) 2013ല്‍ ബിനോയിക്ക് നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്.