Webdunia - Bharat's app for daily news and videos

Install App

Bharat Bandh 2024: നാളെ ഭാരത് ബന്ദ്; കേരളം സ്തംഭിക്കുമോ? അറിയേണ്ടതെല്ലാം

രാജസ്ഥാനിലെ എസ്.സി - എസ്.ടി സംഘടനകളാണ് പ്രധാനമായും ഈ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുക

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (16:10 IST)
Bharat Bandh 2024: നാളെ (ഓഗസ്റ്റ് 21, ബുധന്‍) രാജ്യത്ത് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്.സി - എസ്.ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിനു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ദ്. 
 
രാജസ്ഥാനിലെ എസ്.സി - എസ്.ടി സംഘടനകളാണ് പ്രധാനമായും ഈ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുക. വിവിധ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളും ഭാരത് ബന്ദിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഭാരത് ബന്ദ് ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിക്കും. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിരിക്കുന്നത്. 
 
കേരളത്തിലും നാളെ ഹര്‍ത്താലിനു സമാനമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ ആദിവാസി-ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മല അരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് കേരളത്തില്‍ ഭാരത് ബന്ദിനു നേതൃത്വം നല്‍കുന്നത്. 
 
അതേസമയം കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെങ്കിലും പൊതുഗതാഗതം തടസപ്പെടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളെയോ ബാങ്കുകളെയോ ഭാരത് ബന്ദ് തടസപ്പെടുത്തില്ല. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ്, പാല്‍, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments