Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ഇ-ടെന്‍ഡര്‍ അട്ടിമറിക്കാന്‍ ശ്രമം തുടരുന്നു; നീക്കത്തിന് പിന്നില്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും

Sabarimala Rush Live, Sabarimala News, Sabarimala Kerala
തിരുവനന്തപുരം: ശബരിമലയിലെ ഇ-ടെന്‍ഡറിംഗ് നടപടികളുടെ മതിപ്പുവില കുറയ്ക്കുന്നതിനായി അവ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന ഒരു സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 5000 മെട്രിക് ടണ്‍ ശര്‍ക്കരയും 1400 മെട്രിക് ടണ്‍ ഉണക്കലരിയും വാങ്ങുന്നതിനായുള്ളതായിരുന്നു ഈ ടെന്‍ഡര്‍.
 
അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ പരസ്യത്തില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് (നിക്ഷേപത്തുക) സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സാധനങ്ങള്‍ പമ്പ വരെ മാത്രം എത്തിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഒഴിവാക്കിയിരുന്നു. കൂടുതല്‍ കരാറുകാര്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കാനാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാണ് ഇ-ടെന്‍ഡര്‍ വിളിച്ചത്. ഓഗസ്റ്റ് 7-ന് വിളിച്ച ടെന്‍ഡറില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ശര്‍ക്കര, ഉണക്കലരി, 40 മെട്രിക് ടണ്‍ പഞ്ചസാര, 3 മെട്രിക് ടണ്‍ പഞ്ചസാരപ്പൊടി, 20 മെട്രിക് ടണ്‍ ജീരകം എന്നിവയ്ക്കായി വീണ്ടും ടെന്‍ഡര്‍ വിളിച്ചു. 
 
എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് അതില്‍ പങ്കെടുത്തത്. കുറഞ്ഞത് മൂന്ന് ടെന്‍ഡറുകളെങ്കിലും ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചകളിലൂടെ കരാര്‍ ഉറപ്പിക്കാന്‍ സാധിക്കൂ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് ശബരിമലയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ശര്‍ക്കര ഉല്‍പ്പാദകരും വിതരണക്കാരുമുള്ളത്. അവരാരും തന്നെ ടെന്‍ഡറില്‍ പങ്കെടുത്തില്ല. ഇതോടെ ഉല്‍പ്പാദകരോ വിതരണക്കാരോ അല്ല കരാറില്‍ ഒപ്പുവെക്കുന്നതെന്ന് ബോര്‍ഡിന് വ്യക്തമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന പരാമര്‍ശം; കാന്തപുരത്തിനെതിരെ ശ്രീമതി ടീച്ചര്‍