Publish Date: Wed, 10 Mar 2021 (10:17 IST)
Updated Date: Wed, 10 Mar 2021 (10:19 IST)
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ജോസഫ് വിഭാഗത്തിന് പത്താമത്തെ സീറ്റായി മൂവാറ്റുപുഴയോ തിരുവമ്പാടിയോ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കൂടാതെ ആര്‍എസ്പിക്ക് അമ്പലപ്പുഴ നല്‍കാനാകില്ലെന്നും അറിയിച്ചു. ഇത്തവണ കോണ്‍ഗ്രസില്‍ ചെറുപ്പക്കാര്‍ക്കാണ് അവസരം. കാലങ്ങളായി മത്സരരംഗത്തുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കും.
രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അമ്പതു ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. അതേസമയം മത്സരരംഗത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു.