Select Your Language

Notifications

webdunia
webdunia
webdunia
webdunia

Assembly Election 2026: മലമ്പുഴയുടെ ചരിത്രം 'ചുവപ്പ്' മാത്രം; ചിത്രം തെളിയുന്നു, ജയം ഉറപ്പിച്ച് ഇടതുപക്ഷം

1965 ല്‍ മുതല്‍ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ഥി ജയിക്കുന്ന മണ്ഡലം. മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ തുടര്‍ച്ചയായി നാല് ടേമുകളില്‍ മലമ്പുഴ എംഎല്‍എയായിരുന്നു

VS Achuthanandhan, VA Arunkumar, CPIM, NIyamasabha Election 2026
Assembly Election 2026: ത്രികോണ പോരിനു സാധ്യതയില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ. ആരാകും വിജയിയെന്ന് മുന്‍കൂട്ടി പ്രവചിക്കാവുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണെങ്കിലും വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്.സുരേഷ് കോണ്‍ഗ്രസില്‍ എത്തിയതും മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നതും വലിയ വാര്‍ത്തയാണ്. 
 
1965 ല്‍ മുതല്‍ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ഥി ജയിക്കുന്ന മണ്ഡലം. മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍ തുടര്‍ച്ചയായി നാല് ടേമുകളില്‍ മലമ്പുഴ എംഎല്‍എയായിരുന്നു. സിപിഎമ്മുമായുള്ള ബന്ധം മോശമായതിനെ തുടര്‍ന്നാണ് സുരേഷ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. എന്നാല്‍ സുരേഷിനെ കൊണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ തന്നെ ഏകീകരിക്കാന്‍ കഴിയുമോ എന്ന സംശയം മണ്ഡലത്തിലുണ്ട്.  വ
 
മലമ്പുഴ ഇടതിനു അടിയുറച്ച മണ്ഡലമായതിനാല്‍ സിറ്റിങ് എംഎല്‍എ എ.പ്രഭാകരന്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാറിനെ മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിനു സാധ്യതയില്ല. 2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി വി.എസ്.അച്യുതാനന്ദന്‍ ആയിരുന്നു എല്‍ഡിഎഫ് എംഎല്‍എ. 
 
ബിജെപി സ്ഥാനാര്‍ഥിയായി സി.കൃഷ്ണകുമാര്‍ തന്നെയാകും മലമ്പുഴയില്‍ മത്സരിക്കുക. കഴിഞ്ഞ തവണ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മലമ്പുഴ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.സുരേഷിനെ പരിഗണിക്കുന്നത് ബിജെപിക്കു സഹായമാകാനാണെന്ന ആക്ഷേപവും ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. 
 
2021 ല്‍ സിപിഎം സ്ഥാനാര്‍ഥി എ.പ്രഭാകരന്‍ 25,734 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ 50,200 വോട്ടുകള്‍ നേടിയപ്പോള്‍ പ്രഭാകരന്‍ 75,934 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.കെ.അനന്തകൃഷ്ണന്‍ 35,444 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 2016 ല്‍ വി.എസ്.അച്യുതാനന്ദന്‍ 72,299 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 46,157 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്