Publish Date: Wed, 28 Oct 2026 (09:02 IST)
Updated Date: Wed, 28 Oct 2026 (09:09 IST)
ഓർണബ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. ആന്ധ്രാപ്രദേശ് - യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115-125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ & ആന്ധ്രാപ്രദേശ് - യാനം (പുതുച്ചേരി) തീരങ്ങളിൽ നിലവിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റ് വീശുന്നു. ഇന്ന് ഉച്ചയോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും ആകാൻ സാധ്യത. തുടർന്ന് വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയായി ക്രമേണ കുറയാനും സാധ്യത.
ആന്ധ്രപ്രദേശ് - യാനം തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശുന്നു. ഇന്ന് ഉച്ചയോടെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും ആകാനും, വൈകുന്നേരത്തോടെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും ക്രമേണ കുറയാനും സാധ്യത.