ആ തീരുമാനത്തില്‍ തന്റെ ഭര്‍ത്താവിനും പങ്കുണ്ട്; അമ്മയ്‌ക്കെതിരെ വാണി വിശ്വനാഥ്
ആ തീരുമാനത്തില്‍ തന്റെ ഭര്‍ത്താവിനും പങ്കുണ്ട്; അമ്മയ്‌ക്കെതിരെ വാണി വിശ്വനാഥ്
Publish Date: Fri, 29 Jun 2018 (15:38 IST)
Updated Date: Fri, 29 Jun 2018 (15:46 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി വാണി വിശ്വനാഥ്.
നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ സ്വീകരിക്കരുതായിരുന്നെന്ന് വാണി പ്രതികരിച്ചു.
തന്റെ ഭർത്താവുൾപ്പെട്ട (ബാബുരാജ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ശരിയായില്ലെന്നും നടി വ്യക്തമാക്കി.
അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.
അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. വിദേശത്തുനിന്ന് അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.
ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും.
jibin
Publish Date: Fri, 29 Jun 2018 (15:38 IST)
Updated Date: Fri, 29 Jun 2018 (15:46 IST)