Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കൈനീട്ടം ഔദാര്യമല്ല; കമലിന്റെ പ്രസ്ഥാവനക്കെതിരെ മുതിർന്ന അംഗങ്ങൾ സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകി

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (18:02 IST)
സംവിധായകനും ചലച്ചിത്ര അക്കദമി ചെയർമാനുമായ കമൽ താര സംഘടനയായ അമ്മയെ വിമർശിച്ച് നടത്തിയ പ്രസ്ഥാവനക്കെതിരെ അമ്മയിലെ മുതിർന്ന അംഗങ്ങൾ സാംസ്കാരിക മന്ത്രി എ കെ ബാലന് കത്ത് നൽകി. മുതിർന്ന അംഗങ്ങളായ മധു, ജനർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ചേർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്. 
 
അമ്മ നൽകുന്ന കൈന്നിട്ടത്തെ കമൽ ഔദാര്യമെന്ന് പറഞ്ഞ് കമൽ ആക്ഷേപിച്ചു എന്നതാണ് പരാതിയുടെ പ്രധാന ഉള്ളടക്കം. അമ്മ നകുന്ന കൈനീട്ടത്തെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. 
 
അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. എന്ന് അമ്മ അംഗങ്ങൾ നൽകിയ കത്തിൽ പറയുന്നു. 
 
അമ്മ അംഗങ്ങൾ നൽകിയ കത്തിന്റെ പൂർണ രൂപം 
 
ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ബോധിപ്പിക്കുന്നത്.
 
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ.കമൽ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ ഞങ്ങൾ വായിച്ചത്‌. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. കമിലിനോട്‌ തെറ്റ്‌ തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. കാരണം 35 വർഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങൾക്കും അറിയാം, വ്യക്തമായി.
 
അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങൾക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടർന്ന് എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് താങ്കൾ ആണല്ലോ</p>
 
സ്നേഹപൂർവ്വം
മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments