Webdunia - Bharat's app for daily news and videos

Install App

കുഞ്ഞിന്റെ ജീവനായി കുതിച്ച ആംബുലൻസ് കൊച്ചിയിലെ ആശുപത്രിയിലെത്തി, ഉടൻ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കും

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (16:48 IST)
പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കുന്നതിനായി മംഗലാപുരത്തുനിന്നും പുറപ്പെട്ട ആമ്പുലൻസ് കൊച്ചി ഇടപ്പള്ളിയിലെ അമൃതാ ആശുപത്രിയിൽ എത്തി. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിക്കുകയാണ്. പ്രാഥമിക പരിശോധനക്ക് ശേഷം ഉടൻ തന്നെ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
 
കുഞ്ഞിനെ നേരത്തെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും കുട്ടിയുടെ ആരോഗ്യനിലയും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സർക്കാർ ഇടപെടലിനെ തുടർന്ന് കുഞ്ഞിന് കൊച്ചി അമൃതാ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനം എടുക്കുകയായിരുന്നു.
 
ആരോഗ്യ മന്ത്രി അമൃത ആശുപത്രിയിൽ നേരിട്ട് വിളിച്ച് കുട്ടിയുടെ ചികിത്സക്കായി സജ്ജീകരണങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം കുഞ്ഞിന്റെ ചികിത്സക്കായി ഒരുങ്ങി നിന്നിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.    
 
ആമ്പുലൻസ് യാത്ര ജനങ്ങളിൽ എത്തിക്കുന്നതിനായി  യാത്ര ലൈവായി ഫെയിസ്ബുക്കിലൂടെ സം‌പ്രേക്ഷണം ചെയ്തിരുന്നു. വഴിയിലെ തടസങ്ങൾ നീക്കുന്നതിന് ഇത് വലിയ രീതിയിൽ സഹായകമായി. രാവിലെ 11 മണിക്കാണ് ആമ്പുലൻസ് മംഗലാപുരത്തുനിന്നും യാത്ര തുടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments