Publish Date: Sat, 09 May 2026 (21:37 IST)
Updated Date: Sat, 09 May 2026 (21:39 IST)
തമ്മിലടി വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ധാരണ. കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നേതാക്കള്‍ തെരുവിലുള്ള പോര് അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
രാഹുല്‍ഗാന്ധിയും ഖാര്‍ഗെയും ചേര്‍ന്ന് പിന്നീട് മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും. തങ്ങളുടെ പേരിലുള്ള പ്രകടനങ്ങള്‍ നിര്‍ത്തണമെന്നും ഫ്‌ലക്‌സ് ബോര്‍ഡുകളും മാറ്റണമെന്ന് മൂന്നു നേതാക്കളും ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കെ സി വേണുഗോപാലിനെ അനുകൂലിച്ച് കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടെങ്കിലും സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ അടക്കം പിന്തുണ വി ഡി സതീശനാണ്. പട നയിച്ചവര്‍ നയിക്കട്ടെ എന്നതാണ് അണികളിലുള്ള വികാരം. ഈ സാഹചര്യത്തില്‍ സതീശനായി മുസ്ലീം ലീഗ് നേതാക്കള്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി.
സാദിഖലി തങ്ങളുടെ നിര്‍ദേശപ്രകാരം ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ് ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തിയത്. ജനവികാരം മാനിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ലീഗിനെ ഗൗനിക്കാതെ കോണ്‍ഗ്രസ് തീരുമാനവുമായി മുന്നോട്ട് പോയാല്‍ ലീഗ് കടുത്ത നിലപാട് എടുക്കുമെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ലീഗിന്റെ 2 യോഗങ്ങള്‍ ചേര്‍ന്നാണ് വി ഡി സതീശനുള്ള പിന്തുണ അറിയിച്ചത്. കൂടാതെ അനാവശ്യമായ ഉപതിരെഞ്ഞെടുപ്പ് നേരിടാനും ലീഗിന് താല്പര്യമില്ല. ഇതേ അഭിപ്രായമാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയിലുമുള്ളത്. ഉപതിരെഞ്ഞെടുപ്പ് നടന്നാല്‍