Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഏത് അമ്മ?', 'നിങ്ങളുടെ അമ്മ'; രാജ്യസഭയിൽ നാടകീയ രംഗങ്ങൾ (വീഡിയോ)

രാജ്യസഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ തമ്പിദുരൈ 'അമ്മ' എന്ന് ഒന്നിലേറെ തവണ പരാമർശിച്ചു

Thambidurai, ADMK MP Thambidurai Reply to John Brittas, Brittas and Thambidurai
ADMK MP Thambidurai and CPIM MP John Brittas

രാജ്യസഭയിൽ മോശം പരാമർശവുമായി അണ്ണാ ഡിഎംകെ എംപി തമ്പിദുരൈ. കേരളത്തിൽ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരായ അണ്ണാ ഡിഎംകെ എംപിയുടെ മോശം പ്രയോഗം. 
 
രാജ്യസഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ തമ്പിദുരൈ 'അമ്മ' എന്ന് ഒന്നിലേറെ തവണ പരാമർശിച്ചു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കുറിച്ച് പ്രതിപാദിക്കാനാണ് തമ്പിദുരൈയുടെ 'അമ്മ' പ്രയോഗം. 
 
രാജ്യസഭയിൽ ഔദ്യോഗികമായി പ്രസംഗിക്കുമ്പോൾ ഇത്തരം പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്. ഉടനെ തൊട്ടുപിന്നിൽ ഇരിക്കുന്ന ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു. 'ഏത് അമ്മ?' എന്നാണ് ബ്രിട്ടാസ് ചോദിച്ചത്. ഒന്നിലേറെ തവണയാണ് ജയലളിതയെ 'അമ്മ' എന്ന് മാത്രം അണ്ണാ ഡിഎംകെ എംപി പരാമർശിച്ചത്. 
 
ജോൺബ്രിട്ടാസ് എംപി 'ഏത് അമ്മ' എന്ന് ചോദിച്ചപ്പോൾ 'നിങ്ങളുടെ അമ്മ' എന്നാണ് തമ്പിദുരൈ മറുപടി നൽകിയത്. 
 


അണ്ണാ ഡിഎംകെ എംപിക്കെതിരെ സഭയിൽ പ്രതിഷേധം ഉയർന്നു. രാജ്യസഭാ അധ്യക്ഷൻ തന്നെ ഇക്കാര്യം ചോദ്യം ചെയ്തു. 'നിങ്ങൾ ഒരു മുതിർന്ന അംഗമല്ലേ? എന്നിട്ടാണോ ഇത്തരത്തിലുള്ള പ്രയോഗങ്ങൾ' എന്നാണ് ചെയർ ചോദിച്ചത്. 
 
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു; ക്ഷമാപണം നടത്തി രുചിക സിംഗ്