Webdunia - Bharat's app for daily news and videos

Install App

എല്ലാം വിനയായി, അതാണ് കാരണം; മരണമൊഴിയെടുക്കണമെന്ന് പള്‍സര്‍ സുനി

പറഞ്ഞതിന്റെ പേരിലാണ് ഇപ്പോള്‍ അനുഭവിക്കുന്നത്...

Webdunia
വ്യാഴം, 6 ജൂലൈ 2017 (10:41 IST)
ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തന്റെ മരണമൊഴി എടുക്കാന്‍ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും സുനി വ്യക്തമാക്കി. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പ്രതി നല്‍കിയിരിക്കുന്നത്. ത്രക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് സുനില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
ജയിലില്‍ വെച്ച് പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും നടന്‍ ദിലീപ് അടക്കമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും നിലവിലുള്ള ആരോപണങ്ങളില്‍ വ്യക്തത വരുത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.  
 
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നമ്പരിലേക്ക് സുനി നേരിട്ട് വിളിച്ചതിനു രേഖകളില്ല. ദിലീപിന്റെ നമ്പറില്‍ നിന്ന് തിരിച്ച് സുനിയെ വിളിച്ചതിനും തെളിവുകളില്ല. ജയിലില്‍‌ നിന്ന് താന്‍ ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നാണ് സുനിയും മൊഴി നല്‍കിയിരിക്കുന്നത്. സുനി വിളിച്ച എല്ലാ നമ്പറുകളും പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments