Webdunia - Bharat's app for daily news and videos

Install App

ബാക്കിയുള്ള 10,000 രൂപ സ്ത്രീധനം നൽകിയില്ല; വരൻ വധുവിനെ വഴിയരികിൽ ഉപേക്ഷിച്ചു

സ്ത്രീധനം ഇന്നും സ്ത്രീകള്‍ക്ക് ശാപമോ?

Webdunia
വ്യാഴം, 6 ജൂലൈ 2017 (10:38 IST)
സ്ത്രീധനം നല്‍കാത്തതില്‍ ഇന്ന് പല സംഭവങ്ങളും ലോകത്ത് നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല. അങ്ങനെ ഒരു സംഭവത്തിന് ഇതാ മറ്റൊരു ഇരകൂടി. സ്ത്രീധനമായി നല്‍കിയ തുകയില്‍ ബാക്കി നല്‍കാനുണ്ടായിരുന്ന 10,000 രൂപ നൽകാത്തതിൽ രോഷംപൂണ്ട് വരൻ വധുവിനെ വഴിയരികിൽ ഉപേക്ഷിച്ചു.  ബിഹാറിലെ ജാമുയി ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്.
 
മകള്‍ക്ക് സ്ത്രീധനമായി വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയായിരുന്നു. അതില്‍ രൂപയിൽ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ വീട്ടുകാര്‍ മകള്‍ക്ക് നല്‍കി. ബാക്കി 10,000 രൂപയ്ക്ക് അവർ സാവകാശം തേടിയിരുന്നു. എന്നാൽ ഇത് അംഗീകരിച്ച് നൽകാൻ വരനും കൂട്ടരും തയാറായില്ല. അതുകൊണ്ടാണ് വധുവിനെ  വഴിയരികിൽ ഉപേക്ഷിച്ചത്.
 
മലയ്പുർ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകൾ കൗസല്യയും നാഗ്പുർ ഗ്രാമത്തിലെ അമാൻ ചൗധരിയുമായുള്ള വിവാഹം നടന്നത് തിങ്കളാഴ്ചയാണ്. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാമ്പത്തികസ്ഥിതി മോശമായതിനാൽ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടത്. 
 
ശേഷം വധുനിനെയും കൊണ്ട് വരന്റെ വീട്ടുകാർ നാഗ്പൂരിലേക്ക് തിരിച്ചത്. എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം വരന്‍ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനുള്ളിൽ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കിവിടുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് വധുവിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments