Publish Date: Tue, 25 Jan 2022 (15:41 IST)
Updated Date: Tue, 25 Jan 2022 (15:43 IST)
നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്‌താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു.പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ജനുവരി 22നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. ജനുവരി 26 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
ഇത് അപ്രായോഗികമാണെന്നായിരുന്നു സർക്കാർ വാദം. ഇതേ തുടർന്നാണ് സാക്ഷി വിസ്താരത്തിനുള്ള സമയം നീട്ടുന്നത്. അതിനിടെ, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും.