Publish Date: Thu, 03 Feb 2022 (12:42 IST)
Updated Date: Thu, 03 Feb 2022 (12:44 IST)
നടിയെ ആക്രമിച്ച കേസിലെ തുടരാന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരാന്വേഷണം നടത്തിയത്. അതിനാൽ തുടരാന്വേഷണ റിപ്പോർട്ട് റദ്ദാക്കണം.കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് നിര്‍ദേശിച്ചിരുന്നത്. ആറ് മാസ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും മാര്‍ച്ച് ഒന്നാം തീയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്.
തുടരന്വേഷണത്തിന് ഒരുമാസത്തെ സമയം അനുവദിച്ചതിനാല്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും സ്വാഭാവികമായും വൈകും. ഈ സാഹചര്യത്തിലാണ് എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.