Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജി പിന്മാറി

ശ്രീനു എസ്
ബുധന്‍, 10 ജൂണ്‍ 2026 (20:56 IST)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി. ഇനി മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും. ജഡ്ജി തന്റെ പിന്‍വാങ്ങലിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. 
 
എന്നിരുന്നാലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജിയായിരുന്ന കാലത്ത് മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തില്‍ മാറ്റം വന്നതായി സൂചനയുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ പിന്‍വാങ്ങലിന് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
 
കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലായിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിന് മാതൃകയായി കേരളം, ഇന്ത്യയിലെ ആദ്യ എൽഡർ-ഫ്രണ്ട്‌ലി ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം

മറ്റ് മാർഗങ്ങളില്ല!, വൈദ്യുതി ആവശ്യകത കുറഞ്ഞില്ലെങ്കിൽ പവർ കട്ട് ഒന്നേ കാൽ മണിക്കൂറാകും

മോഹന്‍ലാലിനേക്കാളും വിജയിനേക്കാളും നന്നായി നൃത്തം ചെയ്തു: വൈറലായ എഐ വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി

ചിലയിടങ്ങളിൽ മനപ്പൂർവ്വം ഓഫ് ചെയ്യുന്നു; പവർകട്ടിൽ വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments