Publish Date: Sat, 05 Feb 2022 (18:51 IST)
Updated Date: Sat, 05 Feb 2022 (18:54 IST)
നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിചാരണ കോടതിയില്‍ നിന്ന് ചോര്‍ന്നതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടി ഡിജിപിക്ക് പരാതി നല്‍കിയത്. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.