2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് നടന്‍ ദേവന്‍. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾക്ക് മുൻപ് സാക്ഷാല്‍ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ഇനി നടത്തുന്നത്. ഇതിനും മറ്റ് പലതിനും ഭരണകൂടത്തിന്റെ വിലക്കുണ്ടായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമായ വിശ്വാസികളാണ് നമ്മൾ.
70 വര്‍ഷമായി നമ്മള്‍ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭം കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ. വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. അതിന് എന്ത് ചെയ്യണം ന്നെതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. ദേവൻ പറഞ്ഞു.
അവർ നമ്മളെ മണ്ടന്മാരാക്കുന്നുവെന്നാണ് പലരും പറയുന്നു. അവരല്ല മണ്ടന്‍മാര്‍ നമ്മളെ മണ്ടന്‍മാരാക്കുന്ന നമ്മളാണ് മണ്ടന്‍മാര്‍.ഹിന്ദുവിന്റെ ശക്തി അവര്‍ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്‌കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് ഒരു പുതിയ ഭരണമാറ്റത്തിനാകട്ടെ ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം ദേവൻ പറഞ്ഞു.