Webdunia - Bharat's app for daily news and videos

Install App

തനിക്ക് ലഭിക്കാതെ പോയത് മകനിലൂടെ നേടിയെടുത്ത അച്ഛൻ!

മകന്റെ വിജയം കണ്ട് മനസ്സിൽ നിറഞ്ഞ് ചിരിച്ച അച്ഛൻ - അബി

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (11:37 IST)
ഒരു കാലത്ത് മലയാള സിനിമയിലേക്ക് നടീ - നടന്മാർ വന്നിരുന്നത് മിമിക്രിയിൽ നിന്നായിരുന്നു. ഇപ്പോൾ മിന്നിനിൽക്കുന്ന പല താരങ്ങളും ഇങ്ങനെ വന്നവരായിരുന്നു. മിമിക്രിയുടെ ആദ്യനാളുകളിൽ സൂപ്പർസ്റ്റാർ ആയി നിന്നിരുന്ന താരമായിരുന്നു അബി. ആമിനതാത്തയായി വന്ന അദ്ദേഹം നിറഞ്ഞ സദസ്സിൽ കൈയ്യടി വാങ്ങിക്കൂട്ടി. 
 
ആമിനതാത്തയെന്ന കഥാപാത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്കും കടന്നുവന്നു. നാദിര്‍ഷാ-ദിലീപ് എന്നിവര്‍ക്കൊപ്പം തന്നെയായിരുന്നു അബിയുടെ പേരും മിമിക്രിയില്‍ ഉയര്‍ന്നു കേട്ടിരുന്നത്. പിന്നീട് ദിലീപ് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നു. പതുക്കെ അബിയും. പക്ഷേ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാൻ അബിയ്ക്ക് കഴിഞ്ഞില്ല. നായക വേഷത്തിലേക്ക് വന്നെങ്കിലും ഒരു നായക പരിവേഷം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.  
 
സിനിമയില്‍ തനിക്ക് സാധിക്കാതെ പോയ നേട്ടം മകനിലൂടെ സ്വന്തമാക്കുകയായിരുന്നു അബി. അബിയുടെ മകൻ ഷെയ്ൻ നിഗം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര യൂത്തന്മാരുടെ കൂട്ടത്തിലുണ്ട്. അന്നയും റസൂലും പോലെ വ്യത്യസ്തമായ ഒരു കഥാപ്രമേയത്തിലൂടെ അഭിനയം തുടങ്ങിയ ഷെയ്ന്‍ കിസ്മത്തിലൂടെ നായകനായി. 
 
പിന്നീട് കെയര്‍ ഓഫ് സൈറാ ബാനുവില്‍ മഞ്ജു വാര്യര്‍ക്ക് തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം പുറത്തിറങ്ങിയ പറവ എന്ന സിനിമയിലൂടെ ഷെയ്ൻ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അബിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments