Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബി - മിമിക്രിയിലെ ആദ്യ സൂപ്പർസ്റ്റാർ!

അബിയുടെ മരണത്തിനിടയാക്കിയ രോഗമിതായിരുന്നു

അബി - മിമിക്രിയിലെ ആദ്യ സൂപ്പർസ്റ്റാർ!
, വ്യാഴം, 30 നവം‌ബര്‍ 2017 (11:19 IST)
നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സിനിമാ - മിമിക്രി മേഖലയിലെ എല്ലാവരുടെയും പ്രീയപ്പെട്ട കലാകാരനായിരുന്നു അബി. സുഹൃത്തുക്കളുക്കും സഹപ്രവർത്തകർക്കും നല്ലതു മാത്രമേ പറയാനുള്ളു. അബിയുടെ വിയോഗത്തിൽ താരങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ചു. 
 
മിമിക്രി മേഖലയിലെ ആദ്യ സൂപ്പർസ്റ്റാർ ആണ് അബിയെന്ന് നടനും ഹാസ്യ താരവുമായ രമേഷ് പിഷാരടി പറയുന്നു. ആരോഗ്യ കാര്യത്തിൽ എപ്പോഴും വളരെ അധികം ശ്രദ്ധ ചെലുത്തിയിരുന്ന ആളായിരുന്നു അബിയെന്ന് പിഷാരടി പറയുന്നു. 
 
'അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. അസുഖമായിരുന്നുവെന്ന് വളരെ അടുത്താണ് അറിയുന്നത്. ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വേദന പോലും മറച്ച് വെച്ചായിരുന്നു അദ്ദേഹം ചിരിച്ചിരുന്നത്. എനിക്ക് നല്ലൊരു സഹോദരനെ തന്നെയാണ് നഷ്ടപ്പെട്ടത്' - സംവിധായകൻ സിദ്ദിഖ് പറയുന്നു. 
 
രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് ചികിസ്തയിലായിരുന്നു അബി. 52 വയസ്സായിരുന്നു അബിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് കിടിലന്‍ മറുപടിയുമായി എംഎം മണി