Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് തന്ന മരുന്ന് മാറിപ്പോയെന്ന് തോന്നുന്നു അമ്മേ’- സിന്ധു അമ്മയോട് പറഞ്ഞു, ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു

Webdunia
ചൊവ്വ, 23 ജൂലൈ 2019 (10:27 IST)
ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പ്പിനെ തുടർന്ന് യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 
 
വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഞായറാഴ്ചയാണ് ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും യാതോരു വിവരവുമില്ലാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ തിയേറ്ററിനകത്ത് പ്രവേശിച്ചപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്. 
 
ഇതോടെ ഐ സി യു ആംബുലൻസിൽ യുവതിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ സിന്ധു മരണപ്പെടുകയായിരുന്നു. തിയേറ്ററിനകത്ത് കയറും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിപ്പോയതായി സംശയമുണ്ടെന്ന് നഴ്സ് കൂടിയായ യുവതി അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

അടുത്ത ലേഖനം
Show comments