Publish Date: Fri, 26 Jul 2024 (13:51 IST)
Updated Date: Fri, 26 Jul 2024 (13:53 IST)
കണ്ണർ: വാഹനാപകടത്തിൽ റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് ഫയർഫോഴ്സ് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം. മട്ടന്നൂർ കൊതേരിയിൽ വാഹനാപകടം ഉണ്ടായത്.
മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയിൽ റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറിയിറങ്ങി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.