Publish Date: Thu, 19 Dec 2024 (20:40 IST)
Updated Date: Thu, 19 Dec 2024 (20:43 IST)
കോഴിക്കോട് : വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. കോഴിക്കോട് വടകര ചോറോടാണ് വ്യാഴാഴ്ച ഉച്ചടയോടെ അപകടമുണ്ടായത്.
വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തിയിൽ സിമൻ്റ് തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതി തൊട്ടു താഴെയുള്ള കിണറ്റിൽ വീണത്.
കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ഫോഴ്സ് സംഘം എത്തി കിണറ്റിൽ നിന്ന് ജയരാജിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി