Webdunia - Bharat's app for daily news and videos

Install App

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

Webdunia
വ്യാഴം, 19 ജൂലൈ 2018 (15:36 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം മഹാരാജാസ് കോളേജിലേക്കും.

അഭിമന്യു കൊല ചെയ്യപ്പെടുന്നതിന് മുമ്പും അതിനു ശേഷവും കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് കോളേജിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ പലതവണ ഇയാള്‍ ക്യാമ്പസിലെ ചില വിദ്യാര്‍ഥികളുമാ‍യി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോളേജിലേക്ക് വ്യാപിപ്പിക്കുന്നത്.

മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടവര്‍ തീവ്രസ്വഭാവമുള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം. അതിനിടെ കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുപ്പതിലേറെ പ്രതികൾ ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരും ബാക്കി വരുന്നവർ അവർക്ക് സഹായം ചെയ്‌തവരുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അനുവാദമില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ കയറി, അധ്യാപകരെ ഭീഷണിപ്പെടുത്തി; അഭിജീത് ദിപ്‌കെയ്ക്കെതിരെ എഫ്ഐആര്‍

പാകിസ്ഥാന്‍-തുര്‍ക്കി-സൗദി അറേബ്യ എന്നിവരുടെ മക്ക പ്രതിരോധ കരാറില്‍ ചേരാന്‍ ഇറാന് ക്ഷണം; നിര്‍ദ്ദേശം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്

Kerala Weather: 'ഓണം സ്‌പെഷ്യൽ മഴ തുടങ്ങി കേട്ടോ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments