അഭിമന്യു വധത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അഭിമന്യു വധത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Publish Date: Tue, 17 Jul 2018 (15:13 IST)
Updated Date: Tue, 17 Jul 2018 (15:14 IST)
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചത്. ഇതിനെതിരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിമർശനം.
സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണ്. കലാലയ രാഷ്ട്രീയത്തില്‍ കൊലപാതകം അനുവദിക്കില്ല. ക്യാമ്പസ് തരാഷ്ട്രീയത്തില്‍ പല തവണ സക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.