Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലപാതകം: പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍

അഭിമന്യുവിന്റെ കൊലപാതകം: പ്രതികളെ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Webdunia
ശനി, 7 ജൂലൈ 2018 (11:25 IST)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിന് സഹായിച്ച രണ്ടുപേർ കൂടി അറസ്‌റ്റിൽ. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.  
 
അതേസമയം, കേസുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലായ എസ്ഡിപിഐ നേതാക്കളെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്ന് സൂചന. മഹാരാജാസ് കോളജിലെ തന്നെ മൂന്നാം വർഷം അറബിക് വിദ്യാർഥിയാണ് മുഹമ്മദ്. 
 
എന്നാൽ കൊലയാളി സംഘത്തിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലേക്കും പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറി. ഇതേസമയം, അഭിമന്യുവിനെ പ്രതികൾക്ക് കാണിച്ച് കൊടുത്തത് മഹാരാജാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥി ആണെന്ന് സൂചനകൾ ഉണ്ട്.
 
അഭിമന്യുവിന്റെ ഫോൺ കോൾ സംബന്ധിച്ചുള്ള അന്വേഷണം സൈബൽ സെൽ നടത്തുന്നുണ്ട്. എന്നാൽ, സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിന് കാണിച്ച് കൊടുത്തതും ഒരാൾ തന്നെയാണോ എന്നത് വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് തമിഴ്‌നാടിനോടുള്ള വഞ്ചന, ഡിഎംകെ ഉൾപ്പടെയുള്ള പാർട്ടികൾക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

വിദ്യാർഥികൾക്ക് വേണ്ടത് നിങ്ങളുടെ ക്ഷമയല്ല, ചെയ്തതിനെല്ലാമുള്ള മാപ്പപേക്ഷയാണ് :പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

പ്രഥമദൃഷ്ട്യാ പരപുരുഷബന്ധം തെളിഞ്ഞാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നിഷേധിക്കാം : സുപ്രീം കോടതി

നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments