Webdunia - Bharat's app for daily news and videos

Install App

'മോള്‍ക്ക് വേണ്ടി എന്തിനും തയ്യാര്‍'; വഴി തേടിപിടിച്ച് ഷിഹാബുദീന്‍ ഗൗരി നന്ദയുടെ വീട്ടിലെത്തി

Webdunia
വ്യാഴം, 29 ജൂലൈ 2021 (10:44 IST)
പൊലീസ് അനാവശ്യമായി പിഴ ചുമത്തിയതിനെതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍. ബാങ്കിനു മുന്നില്‍ ക്യൂ നിന്ന ഷിഹാബുദീന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പിഴ ചുമത്തിയപ്പോഴാണ് 18 കാരി ഗൗരി നന്ദ പ്രതിഷേധിച്ചത്. പൊലീസിനെതിരെ ഗൗരി നന്ദ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തിനാണ് ഷിഹാബുദീന് അനാവശ്യമായി പിഴ ചുമത്തിയതെന്ന് ഗൗരി നന്ദ പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ ഗൗരി നന്ദയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ എല്ലാ പിന്തുണയും ഗൗരിനന്ദയ്ക്ക് ഉണ്ടാകുമെന്ന് ഷിഹാബുദീന്‍ പറഞ്ഞത്. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ തയ്യാറാണെന്ന് ഷിഹാബുദീന്‍ ഗൗരി നന്ദയോട് പറഞ്ഞു.
 
ചടയമംഗലം ജങ്ഷനിലുള്ള ഇന്ത്യന്‍ ബാങ്കില്‍ നിന്ന് പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം.ഷിഹാബുദീന്‍, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപയാണ് പെറ്റി ചുമത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എന്തിനാണ് ഷിഹാബുദീനെതിരെ പിഴ ചുമത്തിയതെന്നും അവിട നില്‍ക്കുകയായിരുന്ന ഗൗരി നന്ദ പൊലീസിനോട് ചോദിച്ചു. ഇതാണ് പിന്നീട് വലിയ തര്‍ക്കമായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments