Webdunia - Bharat's app for daily news and videos

Install App

സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്റ്രി; ആലുവ പൊലീസ് ക്ലബിന് മുന്നില്‍ ആദ്യമെത്തിയത് അപ്പുണ്ണിയുടെ ഡ്യൂപ്പ് !

മാധ്യമശ്രദ്ധതിരിക്കാന്‍ ആലുവ പൊലീസ് ക്ലബിന് മുന്നില്‍ ഡ്യൂപിനെ ഇറക്കി അപ്പുണ്ണി

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (11:50 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചനക്കേസിൽ, നടൻ ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത് അതീവ നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. തുടര്‍ന്ന് വന്‍ മാധ്യമപ്പടയായിരുന്നു ക്ലബിന് മുന്നില്‍ കാത്തുനിന്നത്. 
 
ഇതേത്തുടർന്ന്, പൊലീസ് ക്ലബിന്റെ പ്രധാന വഴിയിൽനിന്നു മാറി മറ്റൊരു വഴിയിൽ അപ്പുണ്ണിയോടു ഏകദേശം മുഖസാദൃശ്യമുള്ള ഒരാൾ 10.40ഓടെ എത്തി. മൊബൈലില്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഉടന്‍ തന്നെ അതേയെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തുടർന്ന് പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാൾ അകത്തു പ്രവേശിക്കുകയും പൊലീസ് വന്ന് അകത്തേക്കു ഇയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
 
ഇതിനു പിന്നാലെയായിരുന്നു യഥാർഥ അപ്പുണ്ണി കാറിൽ പൊലീസ് ക്ലബിലെത്തിയത്. അതേസമയം, ആദ്യം വന്നയാൾ അപ്പുണ്ണിയുടെ സഹോദരനാണെന്നും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചതാണെന്നും അഭ്യൂഹമുണ്ട്. മുൻപും ചോദ്യം ചെയ്യലിനായി പൊലീസ് നോട്ടിസ് നൽകിയിരുന്നെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി അതിനോട് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് എത്രയും വേഗം ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു നിർദേശിച്ചായിരുന്നു അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments