Webdunia - Bharat's app for daily news and videos

Install App

‘ഭാര്യയോട് പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോടു തീര്‍ത്തതാ’; മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (11:40 IST)
ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍. സംഭവമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
‘ഭാര്യയോട് പറയാന്‍ പറ്റാത്തത് മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതാണ് മുഖ്യമന്ത്രി. ഓരോരുത്തര്‍ക്കും ഒരോ സംസ്‌കാരമുണ്ട് അത് നമുക്ക് മാറ്റാനാവില്ലല്ലോ’ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് ജയശങ്കര്‍ പറയുന്നു. 
 
സംസ്ഥാനത്തെ ബിജെപി ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചിരുന്നു. ഈ നടപടിയും പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ടാവാമെന്ന് ജയശങ്കര്‍ പറയുന്നു. ‘ഗവര്‍ണര്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഗവര്‍ണറോട് ചൂടാവാനാവില്ല. അത് മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതാവാമെന്നും' അദ്ദേഹം വ്യക്തമാക്കി.
 
കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരമൊരു രീതിയില്‍ പെരുമാറിയിട്ടില്ല. മുഖ്യമന്ത്രിമാരെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും പല മാധ്യമങ്ങളും മുമ്പും വാര്‍ത്ത നല്‍കിയിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ ഇത്തരമൊരു രീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments