സെട്രൻ എക്യുപ്‌മെന്റ് ഐഡന്റി രജിസ്റ്റർ എന്ന ഡേറ്റബേസ് ഇതിനായി ടെലികോം മന്ത്രാലയം തയ്യാറാക്കുകയാണ്. ഫോൺ നഷ്ടപ്പെട്ടുകഴിഞ്ഞാൽ ടെലികോം മന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റിൽ ഫോണിന്റെ ഐഎംഇഐ നമ്പർ രജിസ്റ്റർ ചെയ്യാം. ഇതോടെ ഡേറ്റാബേസ് ഈ ഐഡന്റിറ്റി നമ്പരിലുള്ള സ്മാർട്ട്‌ഫോൺ ബ്ലാക് ലിസ്റ്റിൽ പെടുത്തുത്തി ട്രാക്ക് ചെയ്യും. ഈ സ്മാർട്ട്‌ഫോൺ പിന്നീട് ഏതെങ്കിലും നെറ്റ്‌വർക്കുമായി കണക്റ്റ് ചെയ്യാനും സാധിക്കില്ല.
വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പറുകൽ ലിസ്റ്റ് ചെയ്യപ്പെടുക. മോഷണം പോയ ഫോണുകൾ ഇതിൽ ബ്ലാക്ക് ലിസ്റ്റിൽ ആഡ് ചെയ്യപ്പെടും. ഫോൻ നഷ്ടപ്പെട്ടാൽ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. ഐഎംഇഐ നമ്പരും മറ്റു വിശദാംശങ്ങളും പരാതിയോടൊപ്പം നൽകണം. ഇതോടെ മോഷണം പോയ ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും.