Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രളയം ഉണ്ടാകുമോ ? ഇനി കൃത്യതയോടെ ഗൂഗിൾ പ്രവചിക്കും !

പ്രളയം ഉണ്ടാകുമോ ? ഇനി കൃത്യതയോടെ ഗൂഗിൾ പ്രവചിക്കും !
, ചൊവ്വ, 18 ജൂണ്‍ 2019 (17:24 IST)
കഴഞ്ഞ വർഷം കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിന്റെ നഷ്ടങ്ങളിൽനിന്നും കേരളം കരകയറുന്നതേ ഒള്ളു. കേരളത്തിൽ മാത്രമല്ല കർണാടക ഉൾപ്പടെയുള്ള രാജ്യത്തെ മറ്റിടങ്ങളിലും പ്രളയം കഴിഞ്ഞ വർഷം നാശം വിതച്ചിരുന്നു. പ്രളയം ഉണ്ടാകും എന്ന് മുൻകൂട്ടി അറിയാൻ സാധിച്ചാൽ നഷ്ടങ്ങളുടെ തോത് കുറക്കാൻ സാധിക്കും. ഇതിനായി പ്രളയം ഉണ്ടാകുമോ എന്ന് മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനത്തിനായുള്ള പണിപ്പുരയിലാണ് ഇപ്പോൾ ഗൂഗിൾ.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി\ പ്രളയം മുൻകൂട്ടി പ്രവചിക്കുന്ന സങ്കേതികവിദ്യയാണ് ഗൂഗിൾ വികസിപ്പിക്കുന്നത്. സെപ്തംറോടെ സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യംവക്കുന്നത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ സോഷ്യൽ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഗൂഗിൾ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. പദ്ധതിക്കായി മുൻ വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളുടെയും അനുബന്ധ സംഭവങ്ങളുടെ റിപ്പോർട്ടുകളും, മഴയുടെ അളവും, നൽകിയ മുന്നറിയിപ്പുകളും സംബന്ധിച്ചുള്ള വിവരങ്ങൾ ജല കമ്മീഷൻ ഗൂഗിളിന് കൈമാറും.
 
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള അൽഗ്വരിതത്തിന്റെ സഹായത്തോടെ മഴ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളും. കൂടുതൽ മഴ ലഭികുന്ന പ്രദേശങ്ങളും കണ്ടെത്തി സംവിധാനം മുന്നറിയിപ്പ് നൽകുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പട്നയിലയിരിക്കും സംവിധാനം രാജ്യത്ത് ആദ്യം പ്രവർത്തനം ആരംഭിക്കുക. പിന്നീട് കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലേക്കെല്ലാം ഇത് വ്യാപിപ്പിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊലീസ് പിടിക്കുമോ? പിടിച്ചോട്ടേ’; ജയിലിൽ കിടക്കണോ? എനിക്കെന്താ? - വിനായകൻ !