രാജ്യത്തെ സ്മാർട്ട്ഫോൻ വിപണിയിലേക്ക് ഷവോമി ഉൾപ്പടെയുള്ള ചൈനീസ് കമ്പനികൾ വന്നതോടെ പ്രതിരോധത്തിലായത് സ്മാർട്ട് ഫോൻ വിപണിയിൽ വലിയ പങ്ക് വഹിച്ചിരുന്ന സംസങാണ് എന്നാൽ ഇപ്പോൽ നഷ്ടപ്പെട്ട പ്രധാപം തിരികെപ്പിടിക്കാൻ കുരഞ്ഞ വിലയിൽ മികച്ച സംവിധാനങ്ങളുമായി എക്കണോമി സ്മാർട്ട്ഫോണുകളെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് സാംസങ്.
എം സീരീസിലെ എം10, എം20 എന്നീ മോഡലികളെയാണ് സാംസങ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 7990 രൂപ മുതൽ 12,999 രൂപ വരെയാണ് ഈ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിലെ വില. ഫെബ്രുവരി 5 മുതൽ ആമസോണിലൂടെയും സാംസങ് ഇന്ത്യ ഇ-സ്റ്റോറിലൂടെയും ഫോൺ വിൽപ്പന ആരംഭിക്കും. ജിയോ ഉപയോക്താക്കൾക്കായി പ്രത്യേക ഡാറ്റ ഓഫറുകളും ലഭ്യമാണ്.
എം 10
720 X 1520 റെസല്യൂഷനിൽ 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് സാംസണ്ട് എം 10ൽ ഒരുക്കിയിരിക്കുന്നത്, 13 മെഗാ പിക്സൽ പ്രൈമറി സെൻസർ, 5 മെഗാ പിക്സൽ സെക്കന്ററി സെൻസർ എന്നിവയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിട്ടുണ്ട്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ 3400 എംഎഎച്ച് ബാറ്ററി ബാക്കപ്പുണ്ട്. 2 ജി ബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് 7990 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8990 രൂപയുമാണ് വില.
എം 20
1080 X 2340 റെസല്യൂഷനിൽ 6.3 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ് സാംസങ് എം 20ക്കുള്ളത്. എം 10ന് സമാനമായ റിയർ ക്യാമറകൾ തന്നെയാണ് എം 20ക്കുമുള്ളത്. എന്നാൽ സെൽഫി ക്യാമറ 8 മെഗാപിക്സലിന്റേതാണ്. 5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 3 ജിബി റാം 32 ജിബി വേരിയന്റിന് 10,990 രൂപയും 4 ജിബി റാമും 64 ജിബി വേരിയന്റിന് 12990 രൂപയുമാണ് വില