വ്യാജ സന്ദേങ്ങൾ തടയുന്നതിനായി പുതിയ സംവിധാനമൊരുക്കി വാട്സാപ്പ്. ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ തടയുന്നതിനായി ഗ്രൂപ്പ് അഡ്മിന്മാർക്ക് അധികാരം നൽകുന്നതാണ് പുതിയ സംവിധാനം. സെൻഡ് മെസ്സേജ് അഡ്മിൻ ഓൺലി എന്നതാണ് പുതിയ സംവിധാത്തിന്റെ പേര്.
ഈ ഫീച്ചർ വഴി ഗ്രൂപ് അഡ്മിന്മാർക്ക് എപ്പോൾ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാനാകും. ആൻഡ്രോയിഡ് ആപ്പിൽ, വിഡൌസ് എന്നീ പ്ലാറ്റ് ഫോമിലെല്ലാം പുതിയ അപ്ഡേഷൻ നൽകിയതായാണ് റിപ്പോർട്ടുകൾ. വിലക്ക് ആക്ടീവ് ചെയ്തു കഴിഞ്ഞാൽ ഗ്രൂപ്പിൽ അഡ്മിന്മാർക്ക് മാത്രമേ പിന്നീട് സന്ദേശങ്ങൾ അയക്കാനും നിയന്ത്രിക്കാനും സാധിക്കു.
വാടസാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപന പരമായ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വാട്സാപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നലെ തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക സഹായം നൽകുന്നവർക്ക് വാട്സാപ്പ് 35 ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.