കുറഞ്ഞ വിലയ്ക്ക് വിവോ Y81 ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു!
കുറഞ്ഞ വിലയ്ക്ക് വിവോ Y81 അവതരിപ്പിച്ചു!
Publish Date: Sat, 23 Jun 2018 (18:33 IST)
Updated Date: Sat, 23 Jun 2018 (18:34 IST)
വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിയറ്റ്നാമിൽ അവതരിപ്പിച്ചു. രാജ്യത്തെ മുൻനിര സ്‌മാർട് ഫോൺ വിതരണ കമ്പനിയായ വിവോ Y83 ഡിസൈനിൽ തന്നെയാണ് Y81 ഹാൻഡ്‌സെറ്റും പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ Xലെ നോച്ച്, ബെസൽലെസ് ഡിസൈൻ എന്നിവ വിവോ Y81ലും ഉണ്ടാകും.
വിവോ Y81 വൈകാതെ തന്നെ രാജ്യാന്തര വിപണികളിലെല്ലാം വിതരണം ചെയ്യുമെന്നാണ് കരുതുന്നത്. വിവോ Y81ന്റെ തുടക്ക വില 499,000 വിയറ്റ്നാമീസ് ഡോങ്ക് (ഏകദേശം 14,900 രൂപ) ആണ്. , 3ജിബി റാം, 32 ജിബി സ്റ്റോറേജ് (സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം) 13 മെഗാപിക്സൽ പിൻ ക്യാമറ, 5 മെഗാപിക്സല്‍ സെൽഫി ക്യാമറ, 3260 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു ഫീച്ചറുകളാണ്.
ആൻഡ്രോയിഡ് ഒറിയോ ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന് 6.22 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലെയുണ്ട്. ഐഫോൺ Xലെ പോലെ വിവോ Y81 യിലും ഡിസ്പ്ലെ നോച്ച് ഉണ്ട്. നോച്ചിൽ ഫെയ്സിങ് സെൻസറുകളും സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഡുവൽ സിം (നാനോ).