ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിലോക്കറിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (12:42 IST)
ആധാർ, വോട്ടർ ഐഡി, ലൈസൻസ് തുടങ്ങി ഔദ്യോഗിക രേഖകൾ സൂക്ഷിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരുക്കിയ ഡിജിലോക്കർ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. അപ്പ് ഉപയോഗിയ്ക്കുന്ന ആരുടെ ആക്കൗണ്ടിലേയ്ക്കും കടന്നു കയറാൻ സാധിയ്ക്കുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഏറ്റുമാനൂർ ശ്വദേശിയായ മഹേഷ് മോഹൻ കണ്ടെത്തി അധികൃതരെ അറിയിച്ചത്. 
 
ഡിജി ലോക്കറിൽ സൂക്ഷിച്ചിരിയ്ക്കുന്ന രേഖൾ അനായസം ചോർത്താൻ സാധിക്കുന്നത്ര ഗുരുതരമായിരുന്നു സുരക്ഷാ വീഴ്ച. ഓടിപിയും, ആറക്ക പിൻ നമ്പറും നൽകിയാൽ മാത്രമേ ക്ലൗഡിലുള്ള രേഖകൾ ലഭ്യമാകു. എന്നാൽ ഇതൊനും കൂടാതെ അക്കൗണ്ടുകളിലേയ്ക്ക് കടന്നുകയറാൻ സാധിയ്ക്കുന്നു എന്നതാണ് സുരക്ഷാ വീഴ്ച. 3.8 കോടി ആളുകൾ ഈ ആപ്പ് ഉപയോഗിയ്ക്കുന്നുണ്ട്. 370 കോടി രേഖകൾ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. സുരക്ഷാ വീഴ്ച പരിഹരിച്ചതായി അധികൃതർ മഹേഷിനെ അറിയിച്ചിട്ടുണ്ട്. ദുബൈ സര്‍ക്കാറിന്റെ സാങ്കേതിക വിഭാഗമായ സ്മാര്‍ട്ട് ദുബൈയില്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റാണ് മോഹേഷ് മോഹന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

അടുത്ത ലേഖനം
Show comments