Webdunia - Bharat's app for daily news and videos

Install App

ഇനി ഒരു ഹായ് മതി, വാട്‌സ്ആപ്പിലൂടെ ജിയോ റീചാർജ് ചെയ്യാം

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (20:23 IST)
വാട്‌സ്ആപ്പ് പ്ലാറ്റ്ഫോമിലൂടെ ഫോൺ റീചാർജ് ചെയ്യുന്നതിന് സംവിധാനമൊരുക്കി റിലയൻസ് ജിയോ. ജിയോ ഫൈബര്‍, ജിയോ മാര്‍ട്ട് തുടങ്ങിയ അക്കൗണ്ടുകളും വാട്‌സ്ആപ്പിലൂടെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി ജിയോ അറിയിച്ചു.
 
ജിയോ ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പിലൂടെ സേവനം ലഭിക്കുന്നതിനായി  7000770007 എന്ന നമ്പറില്‍ ഹായ് എന്ന മെസേജ് അയച്ചാൽ മതിയാകും. നിലവിൽ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് നിർദേശങ്ങൾ ലഭ്യമായിട്ടുള്ളത്. നിരവധി പെമെന്റ് ഓപ്‌ഷനുകളും ഈ സേവനത്തിൽ ജിയോ ഒരുക്കിയിട്ടുണ്ട്.
 
സിം റീചാര്‍ജിന് പുറമെ, പുതിയ സിം എടുക്കുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, ജിയോ സപ്പോര്‍ട്ട്, ജിയോ ഫൈബര്‍ സപ്പോര്‍ട്ട്, ഇന്റര്‍നാഷണല്‍ റോമിങ്ങ് സര്‍വീസ്,ജിയോ മാർട്ട് സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും വാട്‌സ്ആപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments