Publish Date: Thu, 17 Sep 2020 (12:16 IST)
Updated Date: Thu, 17 Sep 2020 (12:29 IST)
മികച്ച ഫീച്ചറുകളുമായി മറ്റൊരു എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിലെത്തിച്ച് ഷവോമി. റെഡ്മി 9i ആണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ഈ മാസം 18 മുതൽ ഫ്ലിപ്കാർട്ട് വഴിയും എംഐ ഡോട്കോമിലൂടെയും സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാകും. 4 ജിബി റാം 64 ജിബി, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്.
സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വകഭേതത്തിന് 6,799 രൂപയും ഉയർന്ന പതിപ്പിന് 9,299 രൂപയുമാണ് വില, 6.53 ഇഞ്ച് ഐപിഎസ് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ളതായിരിയ്ക്കും ഡിസ്പ്ലേ. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 5 എംപി സെൽഫി ക്യാമറയുമായിരിയ്ക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുക.
മീഡിയാടെക്കിന്റെ ഹീലിയോ ജി25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്കുന്നത്
വെബ്ദുനിയ ലേഖകൻ
Publish Date: Thu, 17 Sep 2020 (12:16 IST)
Updated Date: Thu, 17 Sep 2020 (12:29 IST)