Webdunia - Bharat's app for daily news and videos

Install App

സോറ വീഡിയോ ജനറേറ്റർ അടച്ചുപൂട്ടി ഓപ്പൺ എ ഐ

അതേസമയം എ ഐ രംഗത്തെ എതിരാളികളായ ആന്ത്രോപിക്കുമായി മത്സരിക്കാനായി എന്റര്‍പ്രൈസ് ഉല്പന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഓപ്പണ്‍ എ ഐയുടെ ചുവട് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.

അഭിറാം മനോഹർ
ബുധന്‍, 25 മാര്‍ച്ച് 2026 (16:35 IST)
ഓപ്പണ്‍ എ ഐയുടെ വീഡിയോ ജനറേഷന്‍ പ്ലാറ്റ്‌ഫോമായ സോറ നിര്‍ത്തലാക്കുന്നു. മാര്‍വല്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ഡിസ്‌നി കഥാപാത്രങ്ങളെ സോറയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിസ്‌നിയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഓപ്പണ്‍ എ ഐയുടെ തീരുമാനം.
 
സോറയുടെ അമിതമായ ഉപയോഗം കാരണം ജിപിയുകള്‍ ഉരുകുന്നതായി സോറ മേധാവി ബില്‍ പീബിള്‍സ് മുന്‍പ് പറഞ്ഞിരുന്നു. അതേസമയം എ ഐ രംഗത്തെ എതിരാളികളായ ആന്ത്രോപിക്കുമായി മത്സരിക്കാനായി എന്റര്‍പ്രൈസ് ഉല്പന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഓപ്പണ്‍ എ ഐയുടെ ചുവട് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.
 
സോറ ആപ്പും അതിന്റെ എപിഐയും നിര്‍ത്താലക്കുന്നതോറ്റെ ചാറ്റ് ജിപിടിയില്‍ ഇനി മുതല്‍ വീഡിയോ ജനറേഷന്‍ സംവിധാനം ലഭ്യമാകില്ല. അതേസമയം ചാറ്റ് ജിപിടി, കോഡെക്‌സ്, എ ഐ ബ്രൗസറായ അറ്റ്‌ലസ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് സൂപ്പര്‍ ആപ്പ് വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ഓപ്പണ്‍ എ ഐ.
 
സോറ പുറത്തിറങ്ങിയ ഉടന്‍ തന്നെ ജനപ്രീതി നേടിയിരുന്നുവെങ്കിലും, ഡീപ്ഫേക്ക് ഭീഷണികളും കോപ്പിറൈറ്റ് പ്രശ്‌നങ്ങളും നിയന്ത്രണ ഏജന്‍സികളുടെ സമ്മര്‍ദ്ദവും വര്‍ധിച്ചിരുന്നു. ഇത് സാമ്പത്തികമായി കമ്പനിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഓപ്പണ്‍ എ ഐയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments