Webdunia - Bharat's app for daily news and videos

Install App

48 മെഗാപിക്സൽ ക്വാഡ് ക്യാമറ, ഫാസ്റ്റ് ചാർജിങ്, ഇൻ സീരീസിലൂടെ മൈക്രോമാക്സിന്റെ ഗംഭീര തിരിച്ചുവരവ്

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (14:15 IST)
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേയ്ക്ക് പുതിയ ഇൻ സീരീസുമായി ഗംഭീര തിരിച്ചുവരവ് നടത്തി മൈക്രോമാക്സ്. മൈക്രോമാക്സ് ഇൻ നോട്ട് 1, 1 ബി എന്നിങ്ങനെ രണ്ട് പുത്തൻ മോഡലുകളെയാണ് വിപണീയിലെത്തിച്ചിരിയ്ക്കുന്നത്. നവംബർ 24 മുതൽ ഫ്ലിപ്കാർട്ട് വഴിയും മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്കെത്തും. മൈക്രോമാക്സ് ഇൻ നോട്ട് 1ന്റെ പ്രാരംഭ മോഡലിന് 10,998 രൂപയും, 1 ബിയുടെ പ്രാരംഭ മോഡലിന് 6,999 രൂപയുമാണ് വില.  
 

മൈക്രോമാക്സ് ഇൻ നോട്ട് 1

 
6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4 ബിജി റാം 64 ജിബി, 4 ജിബി റാം 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്കുന്നത്. ഉയർന്ന വകഭേതത്തിന് 12,499 രൂപയാണ് വില. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് റിയർ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 5 എംപി  2 എംപി വീതമുള്ള രണ്ട് സെൻസറുകൾ എന്നിവയാണ് മറ്റു സെൻസറുകൾ. 16 എംപിയാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ G85 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫ് സ്ഥാനാർഥി തോറ്റു

ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു

നിങ്ങൾ പാറ്റകളല്ലെങ്കിൽ ശബ്ദമുണ്ടാക്കു, നിശബ്ദരായി വിദ്യാർഥികൾ നാണം കെട്ട് കേരള സർവകലാശാല വൈസ് ചാൻസലർ

വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയയ്ക്കുന്നത് നിര്‍ബന്ധമാക്കണം: അഭിജീത് ദിപ്‌കെ

അടുത്ത ലേഖനം
Show comments