Webdunia - Bharat's app for daily news and videos

Install App

ക്യാമറയിൽ ഐ എം എക്സ് 586 സെൻസറിന്റെ കരുത്ത്, അതിവേഗ ചാർജിംഗ് സംവിധാനം, ഗംഭീര വരവിനൊരുങ്ങി ഷവോമിയുടെ എം ഐ A3

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (20:21 IST)
എം ഐ എ സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണായ എം ഐ A3യെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യറെടുക്കുകയാണ് ഷവോമി. എം ഐ നോട്ട് 7ന് സമാനമായ ഫീച്ചറുകളാണ് കൂടുതലും സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണിനെ ചൈനീസ് വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുക.
 
2017ലാണ് ഗൂഗിളുമായി ചേർന്ന് ഷവോമി എം ഐ എ സീരീസ് ആരംഭിച്ചത്. ആൻഡ്രോയിഡ് വണിലായിരിക്കും ഫോൺ പ്രവർത്തിക്കുക എന്നതാണ് എം ഐ എ3യുടെ ഏറ്റവും വലിയ പ്രത്യേകത. 19:5:9 ആസ്‌പെക്ട് റേഷ്യോയിലുള്ള 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതിക്ഷിക്കപ്പെടുന്നത്. 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റായിരിക്കും വിപണിയിൽ എത്തുക. 
 
ഐ എം എക്സ് 586 സെൻസറാണ് ക്യാമറക്ക് കരുത്ത് പകരുക. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 13  മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഉണ്ടാ‍വുക. 32 മെഗാപിക്സൽ ആയിരിക്കും സെൽഫി ക്യമറ. ക്യുക്ക് ചർജിംഗ് ടെക്കനോളജിയോടുകൂടിയ 3,300 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

അടുത്ത ലേഖനം
Show comments