Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മസ്തിഷ്ക മരണം സംഭവിച്ച അമ്മ ആൺകുഞ്ഞിന് ജന്മം നൽകി !

മസ്തിഷ്ക മരണം സംഭവിച്ച അമ്മ ആൺകുഞ്ഞിന് ജന്മം നൽകി !
, തിങ്കള്‍, 1 ഏപ്രില്‍ 2019 (19:50 IST)
മസ്തിഷ്ക മരണം സഭവിച്ച അമ്മ ആൺകുഞ്ഞിന് ജന്മം നൽകി എന്ന് കേൾക്കുമ്പോൾ അതുഭുതം തോന്നിയേക്കാം. പോർച്ചുഗല്ലിലെ പോർട്ടോയിലെ സെന്റ് ജോർജ് ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിന്റെ സഹായത്തോടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തിയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചത്. 
 
മുൻ അന്താരാഷ്ട്ര തോണി തുഴച്ചിൽ താരമായ കാതറീന സെക്വിറ കുഞ്ഞിനെ ഗർഭം ധരികവെയാണ് അക്യൂസ് ആസ്ത്മ അറ്റാക്ക് എന്ന അസുഖത്തെ തുടർന്ന് കോമയിലായത്. അധികം വൈകാതെ ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു. കുഞ്ഞിന് ഗർഭപാത്രത്തിൽ അഞ്ച് മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. എന്നാൽ 32 ആഴ്ചയെങ്കിലും കുഞ്ഞിന് വളർച്ചയെത്തുന്നത് വരെ വെന്റിലേറ്റർ ഉപയോഗിച്ച് മാതറിന്റെ ജീവൻ നിലനിർത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
 
കാതറീനയുടെ നില മോശമായതോടെ 32 ആഴ്ച പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന് 1.8 കിലോഗ്രാം മാത്രമായിരുന്നു തൂക്കം ഉണ്ടയിരുന്നത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ ഇപ്പോൾ വെറ്റിലേറ്ററിൽ പ്ര്വേശിപ്പിച്ചിരിക്കുകയാണ് മൂന്ന് ആഴ്ചക്ക് ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റാനാകും എന്നാണ് ഡോക്ടർമാരുടെ പ്രതിക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ ടിക്കറ്റുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു