Webdunia - Bharat's app for daily news and videos

Install App

മികച്ച ഓഫറുകൾ, ഷവോമി 6Aയുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചു !

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (18:27 IST)
ഏം ഐയുടെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണായ എം ഐ 6A യുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചു. 5999 രൂപ വില വരുന്ന എം ഐ 6A Mi.comലൂടെയും ആമസോണിലൂടെയുമാണ് വാങ്ങാനാവുക. എച്ച് ഡി എഫ് സി ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും വിൽ‌പ്പനയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
 
നൊ കോസ്റ്റ് ഇ എം ഐ വഴിയും ഫോൺ വാങ്ങനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 2ജി ബി റാം 16 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 2 ജി ബി റാം, 64 ജി ബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഫോൺ വിപണിയിലുള്ളത്. ഉയർന്ന സ്റ്റോറേജുള്ള വേരിയന്റിന് 6999രൂപയാണ് വില. 
 
18:9 ആസ്പെക്‌ട് റേഷ്യോവിൽ 5.45 ഇഞ്ച് എച്ച്‌ ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 5 മെഗാപിക്സകിന്റെ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. 3000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 
 
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മർട്ട്ഫോൺ എം ഐ 5Aയുടെ അപ്ഡേഷനാണ് എം ഐ 6A, പുതിയ ഫോണും ആദ്യ വരവിൽ തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments