Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാട്ടുകേൾക്കാൻ യുട്യൂബ് മ്യൂസിക് ആപ്പ്, മ്യൂസിക് സ്ത്രീമിംഗിന് പ്രത്യേക സംവിധാനം ഒരുക്കി! യുട്യൂബ് !

പാട്ടുകേൾക്കാൻ യുട്യൂബ് മ്യൂസിക് ആപ്പ്, മ്യൂസിക് സ്ത്രീമിംഗിന് പ്രത്യേക സംവിധാനം ഒരുക്കി! യുട്യൂബ്  !
, ബുധന്‍, 13 മാര്‍ച്ച് 2019 (16:55 IST)
യുട്യൂബ് എന്നാൽ വീഡിയോ എന്നാണ് നമ്മുടെ ഒക്കെ മനസിലുള്ളത്. എന്നാൽ ഇനി അതിൽ ചെറിയ ഒരു തിരുത്തൽകൂടി വരുത്താം യൂട്യൂബ് മ്യൂസിക് ആപ്പ് കൂടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. പാട്ട് കേൾക്കുന്നതിനായുള്ള മ്യൂസിക് സ്ത്രീമിംഗ് ആപ്പാണ് യുട്യൂബ് മ്യൂസിക് ആപ്പ്. ഈ ആപ്പിലൂടെ തന്നെ പാട്ടിന്റെ വീഡിയോ കാണുകയും ആവാം.
 
100 പാട്ടുകൾ വരെ ഓഫ്‌ലൈനായി ഡൌൺളോഡ് ചെയ്തുവച്ച് കേൾക്കാനുള്ള സൌകര്യം ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. സൌജന്യമായി യുട്യൂബ് മ്യൂസിക്കിൽ പട്ടുകൾ കേൾക്കാനാകും എങ്കിലും പാട്ടിനിടക്കുള്ള പസ്യങ്ങൾ അലോസരപ്പെടുത്തും മാത്രമല്ല പശ്ചാത്തലത്തിൽ പാട്ടുകൾ പ്ലേ ചെയ്യാൻ ഫ്രീ യൂസർമാർക്ക് സാധിക്കില്ല.
 
പരസ്യങ്ങൾ ഒഴിവാക്കുന്നതിനായി പ്രതിമാസം 99 രൂപയുടെയും 149 രൂപക്ക് ആപ്പ് സബ്സ്ക്രിപ്ഷനും എടുക്കുകയാണെങ്കിൽ തടസങ്ങളില്ലാതെ യുട്യൂബ് മ്യൂസിക് ആപ്പിലൂടെ സംഗീതം ആസ്വദിക്കാൻ സാധിക്കും. ഗൂഗിളിന്റെ പ്ലേ മ്യുസിക് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് യുട്യുബ് മ്യൂസിക് ആപ്പ് സബ്സ്ക്രിപ്ഷൻ ഓട്ടോമാറ്റികായി തന്നെ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനധികൃത സ്വത്തു സമ്പാദനം; കെ ബാബു വിചാരണ നേരിടണമെന്ന് കോടതി - വിടുതല്‍ ഹര്‍ജി തള്ളി