Publish Date: Fri, 24 Jul 2020 (12:25 IST)
Updated Date: Fri, 24 Jul 2020 (12:31 IST)
ജിയോയുടെ അത്യാധുനിക മിക്സഡ് റിയാലിറ്റി ഹോളോഗ്രാഫിക് ലെൻസ് ജിയോഗ്ലാസ് അടുത്ത മാസം തന്നെ വിപണിയിലെത്തിയേക്കും. കമ്പനിയുടെ 2020 വാർഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് 'ജിയോ ഗ്ലാസ്' പ്രഖ്യാപിപ്പിച്ചത്. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് മികസഡ് റിയാലിറ്റി സംവിധാനമാണ് ജിയോ ഗ്ലാസ്. അന്താഷ്ട്ര വിപണിയിൽ 200 ഡോളറായിരിയ്ക്കും ജിയോ ഗ്ലാസിന് വില എന്നാണ് റിപ്പോർട്ടുകൾ, ഇന്ത്യന്‍ രൂപയില്‍ ഇത് 14000 രൂപയോളം വരും.
ഒറ്റ കാഴ്ചയിൽ സാധാരണ വേഫേർസ് ഗ്ലാസ് എന്ന് തോന്നുമെങ്കിലും 3D ഇന്ററാക്ഷൻ ഹോളോഗ്രാഫിക് വീഡിയോ കോൾ ഉൽപ്പടെയുള്ള വമ്പൻ ഫീച്ചറുകളാണ്. ഇതിലുള്ളത് ഗ്ലാസിന്റെ മുൻ വശത്ത് ക്യാമറ സജീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിയ്ക്കുന്നതോടെ 3D സപ്പോർട്ട് ചെയ്യുന്ന അപ്പ്ലിക്കേഷനുകളുടെ വിശ്വൽ സൗണ്ട് ഇന്റർഫേസായി ജിയോ ഗ്ലാസ് പ്രവാർത്തിയ്ക്കും.
ജിയോയുടെ തന്നെ 25 ഓളം ആപ്പുകൾ ജിയോ ഗ്ലാസ് സപ്പോർട്ട് ചെയ്യും, സ്മാർട്ട് ക്ലാസ് റൂമായി തന്നെ ജിയോ ഗ്ലാസ് ഉപയോഗപ്പെടുത്താം, 3D ഹോളോഗ്രാഫുകളോട് കൂടി വീഡിയോ കോളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ജിയോ ഗ്ലാസിലൂടെ സാധിയ്ക്കും. 75 ഗ്രാം മാത്രമാണ് ജിയോ ഗ്ലാസിന്റെ ഭാരം.
വെബ്ദുനിയ ലേഖകൻ
Publish Date: Fri, 24 Jul 2020 (12:25 IST)
Updated Date: Fri, 24 Jul 2020 (12:31 IST)