Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുത്തൻ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

വാർത്ത
പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പുതുതായി എത്തുന്ന ഉപഭീക്താക്കളെ എയർടെലുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാനുകൾ. 178രൂപക്കും 599 രൂപക്കും ഇടയിലാണ് എയർടെൽ 5 പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
178 രൂപയുടെയും 344 രൂപയുടെയും 599 രൂപയുടെയും പ്ലാനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. 178 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്‌എംഎസ് എന്നീ സേവനങ്ങളും 28 ദിവസത്തേക്ക് ലഭ്യമാകും.
 
344 രൂപയുടെ പ്ലാനാകട്ടെ  2 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും ലഭ്യമാകും. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. ഇതേ പ്ലാനിന്റെ വാലിഡിറ്റി കാലാവധി 90ദിവസമായി വർധിപ്പിച്ചതാണ് 599 രൂപയുടെ പ്ലാൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള പുനര്‍നിര്‍മ്മാണം എങ്ങനെ വേണം? ‘വാട്ടര്‍ ലെവല്’ അതിന് ഉത്തരമാണ് !