Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ആപ്പ് പുറത്തിറങ്ങി

Swa Rail App
Swa Rail App
എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന സ്വാറെയില്‍ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് നിലവില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളും ഈ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്.
 
പരീക്ഷണാടിസ്ഥാനത്തിലായതിനാല്‍ ബീറ്റാ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്ക് മാത്രമാണ് നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവുക. ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തിയ ശേഷം 10,000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും.
 
റിസര്‍വ് ചെയ്തും അല്ലാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സല്‍ ബുക്കിങ്ങ്,ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയിന്‍ മദദ് വഴിയുള്ള സഹായങ്ങള്‍ കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ആപ്പ് വഴി സാധിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു