Webdunia - Bharat's app for daily news and videos

Install App

എക്കണോമി സ്മാർട്ട്ഫോണുമായി ഹുവായി; ‘Y7 പ്രോ‘ വിപണിയിൽ

Webdunia
വ്യാഴം, 3 ജനുവരി 2019 (14:01 IST)
ഹുവായിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഹുവായി Y7 പ്രോയെ കമ്പനി വിയറ്റ്നാം വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചരുകൾ നൽകുന്ന എൻ‌ട്രി ലെവൽ ഫോണായാണ് ഹുവായ് Y7 പ്രോയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിനെ ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
3 ജി ബി റാം, 32 ജി ബി സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 11,900 രൂപയാണ് ഹുവായ് Y7 പ്രോയുടെ വിയറ്റ്‌നാമിലെ വിപണിവില. ഇന്ത്യയിലെത്തുമ്പോൾ വിലയിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. 6.26 ഇഞ്ച് എച്ച് ഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 
 
ഹുവായ് Y7 പ്രോയിൽ സെൽഫി ക്യാമറക്കാണ് കൂടുതൽ പ്രാധാന്യം. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. 
 
ഫെയ്സ് അൺലോക്കിംഗ്, ഫിംഗർപ്രിന്റ്, സെൻസർ എന്നീ സംവിധാനങ്ങളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments