Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് വർക്ക് ഫ്രം ‌ഹോം നിയമം വരുന്നു, ഇലക്‌ട്രിസിറ്റി,ഇന്റർനെറ്റ് ചിലവുകൾക്ക് അലവൻസ്

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:23 IST)
കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ‌ഹോമിന് നിയമസാധുത ലഭിക്കുന്നതിനായി ചട്ടം കൊണ്ട് വരാൻ കേന്ദ്രസർക്കാർ ആലോചികുന്നതായി റിപ്പോ‌ർട്ട്. പോർച്ചുഗൽ മാതൃകയിൽ ചട്ടം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
 
‌കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജോലികൾ വരെ വർക്ക് ഫ്രം ഹോമിലേക്ക് മാറിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും പല സ്വകാര്യകമ്പനികളും വർക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വർഷങ്ങളോളം കൊവിഡിനൊപ്പം ജീവിക്കേണ്ടതായി വരുമെന്ന് വിദഗ്‌ധർ വിലയിരുത്തുമ്പോളാണ് സർക്കാർ ഇതിന് നിയമസാധുത നൽകാൻ ആലോചികുന്നത്.
 
‌തൊഴിൽ സമയം നിശ്ചയിച്ചും, ഇലക്‌ട്രിസിറ്റി,ഇന്റർനെറ്റ് എന്നിവയുടെ ചിലവിന് പ്രത്യേക തുക അനുവദി‌ച്ചും ചട്ടം രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ ഗൗരവകരമായി പരിഗണിക്കുന്നത്. ജനുവരിയിൽ സേവനമേഖലയിൽ വർക്ക് ഫ്രം സ്ഥിരമായി നടപ്പാക്കുന്നതിനുള്ള സാധ്യത തേടാൻ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽ സമയം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും തമ്മിൽ ധാരണയിലെത്തി ഇത് നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ നിർദേശം. ഐടി, ഐടി അനു‌ബന്ധ കമ്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments